കോഴിക്കോട്: കന്നഡഭാഷയെക്കുറിച്ച് പറഞ്ഞ പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ വിശദീകരണവുമായി കമൽഹാസൻ. താൻ സ്നേഹം കൊണ്ട് പറഞ്ഞതാണെന്നും സ്‌നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് 'തഗ്‌ലൈഫ്' ചിത്രവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് എല്ലാവരേയും ഉൾക്കൊള്ളുന്ന സംസ്ഥാനമാണ്. ഞാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ യോഗ്യരല്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു മറുപടിയില്ല, വിശദീകരണമാണ്. സ്നേഹമുള്ളിടത്ത് മാപ്പ് പറയുന്നതിന്‍റെ ആവശ്യമില്ല- കമല്‍ ഹാസന്‍ പറഞ്ഞു.
ചെന്നൈയില്‍ നടന്ന പരിപാടിയില്‍ കന്നഡ ഭാഷയെക്കുറിച്ച് കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'നിങ്ങളുടെ ഭാഷ തമിഴില്‍നിന്ന് പിറന്നതാണ്', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാമര്‍ശത്തിനെതിരെ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
കർണാടക അനുകൂല സംഘടനകൾ കമൽ ഹാസന്‍റെ പോസ്റ്ററുകൾ കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കമൽ ഹാസന്‍റെ പുതിയ മണി രത്നം ചിത്രമായ 'തഗ് ലൈഫ്' നിരോധിക്കാൻ കർണാടകയിലെ ഫിലിം അസോസിയേഷൻ ആലോചിക്കുകയും ചെയ്തിരുന്നു. താരം മാപ്പു പറയണമെന്നും ആവശ്യമുയർന്നിരുന്നു. ഇതിനിടെയാണ് കമൽ ഹാസൻ വിശദീകരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.