ഹോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട താരദമ്പതികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഡേറ്റിങ്ങും വിവാഹവും പോലെത്തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ഇവരുടെ വിവാഹമോചനവും. 80 ദശലക്ഷം ഡോളർ അതായത് 682 കോടി രൂപ ആഞ്ജലീനക്ക് നൽകിയുള്ള വിവാഹമോചനത്തെക്കുറിച്ച് ബ്രാഡ് പിറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതൊന്നും വലിയ കാര്യമായി കാണുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
2014ൽ വിവാഹിതരായ ദമ്പതികൾ 2024ലാണ് ഔദ്യോഗികമായി വേർപിരിഞ്ഞത്.
എന്റെ വ്യക്തിജീവിതം, അതിന്റെ കുറച്ചുഭാഗം എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ 30 വർഷങ്ങളായി അങ്ങനെത്തന്നെയായിരുന്നു. നിയമകുരുക്കുകളിലൂടെ കടന്നുപോയി എന്നതൊഴിച്ചാൽ ഇതൊന്നും വലിയ കാര്യമായി കാണുന്നില്ല. - ബ്രാഡ് പിറ്റ് ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മിസ്റ്റർ മിസ്സിസ്സ് സ്മിത്ത് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ മുതലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും പ്രണയത്തിലായത്. അന്ന് ബ്രാഡ് പിറ്റ് വിവാഹിതനായിരുന്നു. ബ്രാഡ് പിറ്റും ഭാര്യ ജെനിഫർ അനിസ്റ്റണും പിന്നീട് വേർപിരിഞ്ഞു. 2012ൽ താരങ്ങളുടെ വിവാഹനിശ്ചയവും 2014ൽ വിവാഹവും നടന്നു. രണ്ടുവർഷത്തിനുശേഷം 2016-ലാണ് ആഞ്ജലീന വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഫ്ലൈറ്റ് യാത്രക്കിടെ തന്‍റെ ആറ് കുട്ടികളോട് ബ്രാഡ് പിറ്റ് മോശമായി പെരുമാറിയെന്ന് ആഞ്ജലീന ജോലി പരാതിപ്പെട്ടിരുന്നു.
നിലവിൽ ലോസ് ആഞ്ജലസിലെ ജ്വല്ലറി എക്സിക്യുട്ടീവായ ഐനെസ് ദെ റമോണുമായി 2022 മുതൽ പ്രണയത്തിലാണ് ബ്രാഡ് പിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.