??.??. ????????????

സിനിമക്ക് അര്‍ഥമുണ്ടാക്കിയ ഛായാഗ്രാഹകൻ

സിനിമ ചെയ്യുമ്പോള്‍ എ​​​​െൻറ മനസ്സില്‍ ഉരുത്തിരിഞ്ഞുവരുന്ന സീനുകള്‍ കഥാപാത്രങ്ങളുടെ ജീവനറ്റുപോകാതെ മാജ ിക്കല്‍ വിഷ്വല്‍സിലൂടെ അര്‍ഥവത്താക്കിയ ഛായാഗ്രാഹകനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച എം.ജെ. രാധാകൃഷ്ണന്‍. എ​​​ ​െൻറ മനസ്സിനൊപ്പം സഞ്ചരിച്ച് എല്ലാ സിനിമകള്‍ക്കും അദ്ദേഹം അര്‍ഥമുണ്ടാക്കി. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സ ംസ്ഥാന ചലച്ചിത്ര അവാര്‍ഡും നിരവധി രാജ്യാന്തര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി​െയത്തിയത് ആ ഫ്രെയിമുകളുടെ മനോ ഹാരിതകൊണ്ടായിരുന്നു. രാധാകൃഷ്ണനുമായി ‘ദേശാടനം’ തൊട്ടുള്ള ബന്ധമാണ്. അഴകപ്പനെയായിരുന്നു ഛായാഗ്രാഹകനായി നിശ ്ചയിച്ചിരുന്നത്. തിരക്കുകാരണം എത്താന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹമാണ് രാധാകൃഷ്ണനെ പരിചയപ്പെടുത്തുന്നത്.

1996ലെ ‘ദേശാടനം’ പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയായിരുന്നു. ലഭ്യമായ വെളിച്ചത്തില്‍ ഷൂട്ട് ചെയ്യുക എന്നതായിരു ന്നു പ്രധാന വെല്ലുവിളി. വലിയൊരു പരീക്ഷണമായിരുന്നു അത്. ഏറ്റവും ലളിതമായ അന്തരീക്ഷത്തില്‍ ഫിലിമിലാണ് അദ്ദേഹം ഷൂട്ട് ചെയ്തത്. ആ പരീക്ഷണത്തിലെ വലിയ വിജയം എന്തെന്നാൽ ഒരോ രംഗവും കൃത്യമായി തിയറ്ററുകളില്‍ പ്രകടമായി എന്നതാണ്. ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ കിട്ടാവുന്ന തരത്തില്‍ അതി​​​​െൻറ കാമറവര്‍ക്ക് ശ്രദ്ധേയമായിരുന്നു. ഈ സിനിമയില്‍ രണ്ട് വശങ്ങളുണ്ട്. ഫിലോസഫിക്കലും ദൈവികവുമായ ആംഗിളായിരുന്നു ഒന്ന്. ഒരു ഗോള്‍ഡന്‍ അപ്രോച് ചില ഭാഗങ്ങളില്‍ ലൈറ്റിനുണ്ടായിരുന്നു. മറ്റുചില സമയങ്ങളില്‍ ജീവിതത്തി​​​​െൻറ കടുത്ത യാഥാര്‍ഥ്യങ്ങളുടെ വേദനയുണ്ട്. ഇവ രണ്ടും കൃത്യമായ അളവിലാണ് ഉൾച്ചേർന്നിരിക്കുന്നത്​. ഈ കൃത്യത സീനുകളുടെ അര്‍ഥതലങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഒരു സിനിമയെ എങ്ങനെ ദൃശ്യങ്ങളിലൂടെ സമർഥമായി മനുഷ്യരിലേക്ക് എത്തിക്കാമെന്നതില്‍ രാധാകൃഷ്ണ​​​​െൻറ സംഭാവന വലുതാണ്​. ആ അർഥത്തിൽ ഇന്ത്യന്‍ സിനിമക്ക് കൂടുതല്‍ അര്‍ഥമുണ്ടാക്കിയവയാണ് അദ്ദേഹത്തി​​​​െൻറ ഫ്രെയിമുകൾ. ദേശാടനം സിനിമയുടെ ആത്മാവ് ചോര്‍ന്നുപോകാതെയാണ് അദ്ദേഹം ഫ്രെയിമുകളെ മനോഹരമാക്കിയത്. കഥാപാത്രങ്ങളുടെ നോവും തേങ്ങലും ദൈവികപശ്ചാത്തലങ്ങളും മനോഹരമായി ഒപ്പിയെടുത്തു.

പിന്നീടുവന്ന ‘കളിയാട്ട’വും സ്വാഭാവിക വെളിച്ചത്തിൽ, ഫിലിമില്‍ ഷൂട്ട് ചെയ്ത സിനിമയാണ്. കൂടുതല്‍ സീനുകളും രാത്രിയാണ്. സിനിമയുടെ ടൈറ്റില്‍ സീനില്‍തന്നെ അദ്ദേഹത്തി​​​​െൻറ പ്രതിഭ കാണാം. കറുപ്പ് പശ്ചാത്തലത്തില്‍ അഗ്നിയില്‍നിന്ന് പടര്‍ന്നു കയറുന്ന തീക്കനലിലൂടെയാണ് (നെരിപ്പ്) ആ സിനിമ തുടങ്ങുന്നത്. തീച്ചാമുണ്ഡി കെട്ടുന്ന തെയ്യക്കാര​​​​െൻറയും തീച്ചാമുണ്ഡിയുടെയുമൊക്കെ ദൃശ്യചാരുത ചോര്‍ന്നുപോകാതെ അദ്ദേഹം സുന്ദരമാക്കി. അവസാനം തീയില്‍ എരിഞ്ഞടങ്ങുന്ന പെരുമലയ​​​​െൻറ രംഗം വരെ പ്രേക്ഷകനെ വല്ലാത്ത ഒരു ലോക​െത്തത്തിക്കുന്നുണ്ട്. ഈ സിനിമ ഷൂട്ട് ചെയ്തത് പാലക്കാടന്‍ മലനിരകളിലാണ്. പയ്യന്നൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ തെയ്യങ്ങളുടെ ലോകത്തുനിന്നു മാറി മറ്റൊരു തലത്തിലേക്ക് വരുന്നു അത്. പല സീനുകളിലും ടോര്‍ച്ച് തെളിയിച്ച് തീപ്പന്തത്തി​​​​െൻറ ലൈറ്റ് തയാറാക്കിയിട്ടുണ്ട്. കാറി​​​​െൻറ ഹെഡ് ലൈറ്റ് ഉപയോഗിച്ചും രാത്രി ഷൂട്ട് ചെയ്തിട്ടുണ്ട്. എല്ലാ പരിമിതികളെയും അതിജീവിച്ച് ലൈറ്റിങ് നടത്തിയിട്ടുപോലും ഫിലിമില്‍ ഷൂട്ട് ചെയ്ത ഒരു സിനിമ ദേശീയ അംഗീകാരങ്ങളിലേ​െക്കത്തി. എനിക്കും സുരേഷ് ഗോപിക്കുമൊക്കെ അംഗീകാരം കിട്ടുന്ന സിനിമയായി അത് മാറി.

കണ്ണകിയുടെ കഥാപാത്രത്തിനും അന്തരീക്ഷത്തിനും ആരോപിക്കപ്പെടുന്ന ഒരു ദുരൂഹതയുണ്ട്. ആ ദുരൂഹത കരിമ്പനകളുടെകൂടി പശ്ചാത്തലത്തിലുള്ള അന്തരീക്ഷമാണ്. ലൈറ്റിങ്ങിലൂടെ വേണം ആ ദുരൂഹതയുണ്ടാക്കാന്‍. കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന തരത്തില്‍ ഛായാഗ്രാഹകന്‍കൂടി ചേര്‍ന്ന് അതിന് അര്‍ഥം കൊടുത്തു. സിനിമ പൂര്‍ത്തിയാകുമ്പോള്‍ ഇതും കഥയുടെ ഭാഗമായി മാറുകയാണ്. ഈ ഒരു ആത്മാവ് അദ്ദേഹത്തി​​​​െൻറ എല്ലാ സിനിമകളിലും കാണാം. ഇങ്ങനെയാണ് അതിഭാവുകത്വങ്ങളില്ലാതെ ഒരു സിനിമയോടോ കഥയോടോ ചേര്‍ന്ന് ഛായാഗ്രാഹകന്‍ നില്‍ക്കുന്നത്. രാധാകൃഷ്ണ​​​​െൻറ സിനിമകളില്‍ ഫോട്ടോഗ്രഫി മോശമായി എന്ന് പറയാനാവില്ല. ഫോട്ടോഗ്രഫി കൊള്ളാം, സിനിമ നന്നായില്ല എന്ന് ചില സന്ദര്‍ഭങ്ങളില്‍ പറയാറുണ്ടല്ലോ. സിനിമയും ഫോട്ടോഗ്രഫിയും വേര്‍തിരിക്കാന്‍ പറ്റാത്ത പോലെ ഇഴുകിച്ചേര്‍ത്ത് കാവ്യാത്മകമായാണ് അദ്ദേഹത്തി​​​​െൻറ ചിത്രീകരണം.
ഒരിക്കലും കഥക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഒരു ഫ്രെയിമിനെ മഹത്ത്വവത്​കരിക്കാൻ ശ്രമിക്കാറില്ല. അതാണ് അദ്ദേഹത്തി​​​​െൻറ കഴിവ്. പല കാമറാമാന്‍മാരും അത് മനസ്സിലാക്കാതെ ചെയ്യുന്നവരുണ്ട്. കഥയുടെ, സിനിമയുടെ പൂര്‍ണമായ അര്‍ഥം നോക്കി മാത്രമേ അദ്ദേഹം ലൈറ്റിങ്ങിനെ സമീപിക്കൂ. കഥയും ഛായാഗ്രഹണവും വേര്‍തിരിക്കാനാകാത്ത വിധം സിനിമയോട് ചേര്‍ന്നുനില്‍ക്കും. എ​​​​​െൻറയും അടൂരി​​​െൻറയും രാധാകൃഷ്ണ​​​​െൻറ മറ്റു സിനിമകളിലും ഈ ആത്മാവ് സിനിമയുടെ കൂടെ ചേര്‍ന്നുനില്‍ക്കുന്നത് കാണാനാകും.

‘ഒറ്റാല്‍’ സിനിമയുടെ ദൃശ്യഭംഗി ആ കഥക്ക് ആവശ്യമുള്ളതാണ്. ഒരു കുട്ടിക്ക് ജീവിതത്തില്‍ നഷ്​ടപ്പെടുന്നത് അവ​​​​െൻറ പ്രപഞ്ചമാണ്. ബാലവേല ചെയ്യുന്നവന് നഷ്​ടമാവുന്നത് ഭൂമിയിലെ എല്ലാ സൗഭാഗ്യങ്ങളുമാണ്. അതി​​​​െൻറ ഭംഗി മുഴുവന്‍ കുട്ടനാടി​​​െൻറ മനോഹാരിതയില്‍ സുന്ദരമായി അദ്ദേഹം ഒപ്പിയെടുത്തു. കഥാപാത്രത്തില്‍നിന്ന് വേര്‍പെട്ടുപോകാതെയാണ് കാമറ ചലിച്ചത്. പിന്നീട് അവന്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത ഇരുട്ടിലേക്ക് ചെല്ലുമ്പോള്‍ ദുരന്തപൂര്‍ണമായ കറുപ്പായി മാറുന്നു. ഇരുട്ടിന് ഇത്രയും ഭംഗിയും അര്‍ഥവും നമുക്ക് തോന്നുന്നത് അദ്ദേഹത്തി​​​​െൻറ ഫ്രെയിമിലാണ്. ‘മകള്‍ക്ക്’, ‘ഗുല്‍മോഹര്‍’ തുടങ്ങി പല സിനിമകളിലും ഈ ദൃശ്യഭംഗി കാണാം. മകള്‍ക്ക് എന്ന സിനിമയില്‍ കൂടുതലും ഇരുണ്ട ഇടനാഴികളും മനോനില നഷ്​ടപ്പെട്ടവരുടെ വഴികളുമാണ്. എവിടെയോ ഒരു പ്രതീക്ഷയുടെ കടലുണ്ട്. ഇരുണ്ട പ്രതീക്ഷകളിലേക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു. മകള്‍ക്ക്, ഒറ്റാല്‍ സിനിമകളില്‍ പൂര്‍ണമായി സമര്‍പ്പിച്ച ഛായാഗ്രാഹകനാണ് അദ്ദേഹം.

ഗുല്‍മോഹറില്‍ ഒരു വിപ്ലവകാരിയുടെ മനസ്സുണ്ട്. സംഗീതവുമായി ചേര്‍ന്ന അന്തരീക്ഷത്തില്‍ ജ്വലിക്കുന്ന ഒരു ശക്തി എവിടെയോ സിനിമയിലുണ്ട്. ‘താലോലം’ എന്ന സിനിമയില്‍ ഒരു വലിയ ദുരന്തസത്യം മനസ്സിലൊതുക്കുന്ന ഒരച്ഛ​​​​െൻറയും അമ്മയുടെയും മനസ്സുണ്ട്. അത് വിങ്ങലാണ്. ഇത് മുഴുവന്‍ സിനിമയിലൂടെ പറയാന്‍ പറ്റുന്നത് ദൃശ്യങ്ങളിലൂടെ മാത്രമാണ്. ഈ ദൃശ്യങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നത് രാധാകൃഷ്ണനാണ്. അതുകൊണ്ടാണ് ഒരംശംപോലും മുകളിലും താഴെയുമല്ലാതെ സിനിമ നില്‍ക്കുന്നത്. സിനിമയുടെ ശബ്​ദം മുഴുവന്‍ ഓഫ് ചെയ്ത് വിഷ്വല്‍സ് മാത്രം കണ്ടാലും ഇതേ അര്‍ഥത്തില്‍ സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുന്നു. ഞാന്‍ കണ്ട രാധാകൃഷ്ണന്‍ യഥാര്‍ഥത്തില്‍ സന്യാസതുല്യനായ മനുഷ്യനാണ്. അദ്ദേഹത്തി​​​​െൻറ ചിന്തകളിലും പ്രവൃത്തികളിലും സംസാരത്തിലുമൊക്കെ ഒരു ശാന്തതയുണ്ടായിരുന്നു. ഒരുപാട് കാലം ജീവിതത്തി​​​​െൻറ അര്‍ഥമന്വേഷിച്ച് ക​െണ്ടത്തിയ ഒരു സന്യാസിയുടെ ശാന്തത ആ കണ്ണുകളിലും അനക്കങ്ങളിലും കാണാം. അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികളിലും അദ്ദേഹത്തി​​​െൻറ ലൈറ്റിങ്ങുകളിലും ആ ശാന്തത നിലനിന്നിരുന്നു.

പല സിനിമകളും ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ അദ്ദേഹത്തി​​​െൻറ കൈയില്‍ എം.ഡി. രാമനാഥ​​​​െൻറ കച്ചേരികളുടെ കലക്​ഷന്‍സുണ്ടാകും. എം.ഡി. രാമനാഥ​​​​െൻറ ആലാപനശൈലി ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തില്‍നിന്നാണ്. രാവിലെ സംഗീതം ആസ്വദിച്ച് മനസ്സിനെ ഒരുക്കുന്ന ഒരു ഛായാഗ്രാഹകനെ അപൂര്‍വമായിട്ടേ കണ്ടിട്ടുള്ളൂ. നേരം വെളുക്കുമ്പോള്‍ മുറിയില്‍നിന്ന് ഘനഗംഭീരമായ എം.ഡിയുടെ കച്ചേരി കേള്‍ക്കാം. ഷൂട്ടിങ്ങിനുള്ള ഒരുക്കമാണ്. അത്രമാത്രം കര്‍ണാടക സംഗീതത്തില്‍ ലയിച്ചുപോയിരുന്നു. അദ്ദേഹം ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ക്ക് സംഗീതത്തി​​​​െൻറ ആത്മാവുണ്ടായിരുന്നു. കര്‍ണാടക സംഗീതത്തില്‍ എം.ഡി. രാമനാഥന് ഉണ്ടായിരുന്ന വേറിട്ട ശൈലിപോലെ ഛായാഗ്രഹണ പാടവത്തില്‍ എം.ജെ. രാധാകൃഷ്ണനും കാലത്തെ അതിജീവിക്കുന്നൊരു ശൈലി ഉണ്ടായിരുന്നു. കഥാപാത്ര ജീവിതങ്ങളും ഭംഗിയുള്ള പശ്ചാത്തലങ്ങളുമെല്ലാം തിരശ്ശീലയിലെത്തിച്ച എം.ജെയെ പോലൊരു ഛായാഗ്രാഹകന്‍ ഇനിയി​െല്ലന്നത് ഇന്ത്യന്‍ സിനിമക്ക് നികത്താനാവാത്ത നഷ്​ടംതന്നെയാണ്.

തയാറാക്കിയത്​: ഉണ്ണി സി. മണ്ണാര്‍മല

Tags:    
News Summary - Director Jayaraj Remember Videographer MJ Radhakrishnan -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.