Posted On
date_range Updated On
date_range 200 രൂപയിലധികം നൽകി മുഖ്യമന്ത്രി ‘ബാഹുബലി’ കണ്ടത് വിവാദമായി
ബംഗളൂരു: മൾട്ടിപ്ലക്സുകളിലെ കൂടിയ ടിക്കറ്റ് നിരക്ക് 200 രൂപയിൽ പരിമിതപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടുതൽ തുക നൽകി മൾട്ടിപ്ലക്സിൽ നിന്ന് ‘ബാഹുബലി-2: ദി കൺക്ലൂഷൻ’ സിനിമ കണ്ടത് വിവാദമായി. സിനിമ റിലീസാകുന്നതിന് മുമ്പ് ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹം ഒപ്പിടാതെ ശനിയാഴ്ച ദുബൈയിലേക്ക് പോകുകയായിരുന്നു.
ദുബൈയിൽനിന്ന് തിങ്കളാഴ്ച മടങ്ങിയെത്തിയ മുഖ്യമന്ത്രി, അടുത്തിടെ അന്തരിച്ച മകൻ രാകേഷിന്‍റെ പുത്രൻ വികാസിന്റെ ആവശ്യ പ്രകാരമാണ് സിനിമ കാണാനെത്തിയത്. മകൻ യതീന്ദ്രയും കൂടെയുണ്ടായിരുന്നു. ശേഷം കന്നട നടിയും കോൺഗ്രസ് പ്രവർത്തകയുമായ ഭാവന നിർമിച്ച ‘നിരുത്തര’ എന്ന കന്നട സിനിമ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ വെച്ചും അദ്ദേഹം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.