Posted On
date_range Updated On
date_range കമ്യൂണിസ്റ്റായി ജീവിക്കരുതെന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടില്ല -വിനീത് ശ്രീനിവാസൻ
ഒരിക്കലും കമ്യൂണിസ്റ്റായി ജീവിക്കരുതെന്ന് തന്നോട് അച്ഛൻ പറഞ്ഞുവെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. മുന്‍പ് ഇത്തരം പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ഇടവേളക്ക് ശേഷം വീണ്ടും അത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു.
രണ്ട് വര്‍ഷം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പ്രചരിക്കുന്ന പോസ്റ്ററുകള്‍ നൂറ് ശതമാനം വ്യാജമാണെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.