Posted On
date_range Updated On
date_range തമിഴ് സീരിയൽ നടി പ്രിയങ്ക ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ് സീരിയൽ നടി പ്രിയങ്ക (32) നഗരത്തിലെ വളസരവാക്കത്തെ വീട്ടിൽ തൂങ്ങിമരിച്ചു. ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സൺ ടി.വിയിലെ വംശം, അപൂർവരാഗങ്ങൾ, ഭൈരവി തുടങ്ങിയ പരമ്പരകളിൽ പ്രിയങ്ക പ്രധാന റോളുകൾ കൈകാര്യം ചെയ്തിരുന്നു.
രമ്യ കൃഷ്ണൻ മുഖ്യവേഷം ചെയ്യുന്ന വംശം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കെപ്പട്ടത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് അരുൺബാലയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. കുട്ടികളില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.