സുധീർ കരമനയിൽനിന്ന്​ നോക്കൂകൂലി; 21തൊഴിലാളികൾക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: നടൻ സുധീർ കരമനയിൽനിന്ന് നോക്കുകൂലിയായി 25,000 രൂപ ​ൈകപ്പറ്റിയ സംഭവത്തിൽ 21 തൊഴിലാളികളെ അതത്​ യൂനിയനിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തു. 14 സി.​െഎ.ടി.യു ​പ്രവർത്തകർക്കും ഏഴ്​ ​െഎ.എൻ.ടി.യു.സി പ്രവർത്തകർക്കുമാണ്​ അച്ചടക്ക നടപടി. നടനിൽനിന്ന്​ ഇൗടാക്കിയ തുക തിരിച്ചുനൽകാനും യൂനിയനുകൾ നിർദേശിച്ചു. 
അരശുമൂട്​ യൂനിറ്റിൽ ഉൾപ്പെട്ട സി.​െഎ.ടി.യു പ്രവർത്തകരെ ജില്ല കമ്മിറ്റി ഒാഫിസി​ലേക്ക്​ വിളിച്ചുവരുത്തിയാണ്​ നടപടിയെടുത്തത്​.

 ജോലി ചെയ്യാതെ കൂലി വാങ്ങിയെന്ന കാര്യം ബോധ്യപ്പെട്ടതായും ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും സി.​െഎ.ടി.യു ജില്ല സെക്രട്ടറി ആർ. രാമുവും പ്രസിഡൻറ്​ സി. ജയൻബാബുവും അറിയിച്ചു. പ്രാഥമിക നടപടി​െയന്ന നിലക്കാണ്​ ഏഴ്​ തൊഴിലാളികളെ യൂനിയനിൽനിന്ന്​ മാറ്റിനിർത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ​െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ വി.ആർ. പ്രതാപൻ പറഞ്ഞു. 

സുധീർ കരമനയുടെ ചാക്ക ബൈപാസിന്​ സമീപത്തെ വീട്​ നിർമാണത്തിന്​ ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനാണ്​ തൊഴിലാളികൾ നോക്കുകൂലി വാങ്ങിയത്​. പണം വാങ്ങിയിട്ടും തൊഴിലാളികൾ സാധനമിറക്കാതെ പോവുകയും ചെയ്​തു. ഇതോടെ, 16,000 രൂപ നൽകി മറ്റുള്ളവരെകൊണ്ട്​ ലോഡിറക്കി. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിന്​ ഒരു ലക്ഷവും 75,000 രൂപയുമൊക്കെയാണ് ആദ്യം ചോദിച്ചത്​. തർക്കത്തിനൊടുവിലാണ്​ 25,000 രൂപയിൽ ഉറപ്പിച്ചത്​.

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ക്രെയിൻ ഉപയോഗിച്ച് കേബിൾ ഇറക്കുന്നതിന് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ്​ പുതിയ സംഭവം. േമയ് ഒന്നുമുതൽ സംസ്ഥാനത്ത്​ നോക്കുകൂലി അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുസംഭവവും.

Tags:    
News Summary - Sudheer Karamana Coolie Susupension-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.