Posted On
date_range Updated On
date_range സാംസ്കാരിക നായകരുടെ മൗനം അതിശയകരം–ജോയ് മാത്യു
കോഴിക്കോട്: എഞ്ചിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതുമായി ബന്ധെപ്പട്ടുണ്ടായ വിഷയങ്ങളിൽ സാംസ്കാരിക നായകരുടെ മൗനം അതിശയകരമാണെന്ന് നടൻ ജോയ് മാത്യു. അവാർഡുകൾ നഷ്ടപ്പെടുമെന്ന് ഭയന്നാകാം ആരും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു. വളയത്തെ വീട്ടിൽ നിരാഹാരമിരിക്കുന്ന ജിഷ്ണുവിൻെറ സഹോദരി അവിഷ്ണയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിഷ്ണക്ക് എല്ലാ പിന്തുണയും അറിയിച്ച ജോയ്മാത്യു എം.എം. മണിയുടെ കവല പ്രസംഗങ്ങൾ മുഖവിലക്കെടുക്കേണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.