Posted On
date_range Updated On
date_range ഷാറൂഖ് ഖാന്റെ പിതൃവ്യപുത്രി പാക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
പെഷാവർ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാെൻറ അടുത്തബന്ധു പാകിസ്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഷാറൂഖിെൻറ പിതൃസഹോദര പുത്രി നൂർജഹാനാണ് പെഷാവർ മണ്ഡലത്തിൽനിന്ന് സ്വതന്ത്രയായി ഖൈബർ പക്തൂൺക്വ അസംബ്ലിയിലേക്ക് ജനവിധി തേടുന്നത്.
സഹോദരൻ മൻസൂറാണ് നൂർജഹാെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്നത്. ബച്ചാ ഖാൻ എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫാർ ഖാെൻറ ഖുദായ് ഖിമത്ഗർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് തെൻറ കുടുംബമെന്ന് മൻസൂർ പറഞ്ഞു. നൂർജഹാൻ മുമ്പ് രണ്ടു തവണ ഇന്ത്യയിലെത്തി ഷാറൂഖ് ഖാനെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.