Posted On
date_range Updated On
date_range ലൈംഗികാതിക്രമം: യു.എസ് ഹാസ്യതാരം ബിൽ കോസ്ബിക്ക് തടവുശിക്ഷ
വാഷിങ്ടൺ: യു.എസ് ഹാസ്യതാരം ബിൽകോസ്ബിക്ക് ലൈംഗികാതിക്രമക്കേസിൽ മൂന്നുമുതൽ 10 വർഷം വരെ ജയിൽശിക്ഷ വിധിച്ചു. ലൈംഗികാതിക്രമം ശീലമാക്കിയവരുടെ പട്ടികയിൽ 81കാരനായ കോസ്ബിയുടെ പേരു ചേർക്കാനും പെൻസിൽവാനിയ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2004ലെ സംഭവത്തിൽ ഇരയായ ആൻഡ്രിയ കോൺസ്റ്റൻറ് നൽകിയ പരാതിയിൽ കഴിഞ്ഞ ഏപ്രിലിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കോടതി നടപടികളുടെ ചെലവിനത്തിൽ കോസ്ബിക്ക് പിഴയും വിധിച്ചു. കഴിഞ്ഞ ഏപ്രിൽ മുതൽ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. വിധിയിൽ പ്രതികരിക്കാൻ നടൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.