റിയാദ്: സൗദിയിൽ സിനിമയെത്താൻ സഹിച്ച കാത്തിരിപ്പ് ടിക്കറ്റ് കിട്ടാൻ നേരിടുന്ന പ്രയാസത്തോളം കഠിനമായിരുന്നില്ലെന്ന് ചലച്ചിത്രപ്രേമികൾ. ദിവസങ്ങളോളം ടിക്കറ്റിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട പ്രേക്ഷകെൻറ പ്രതികരണമാണിത്. മൂന്നര പതിറ്റാണ്ടിന് ശേഷം രാജ്യത്ത് സിനിമയെത്തിയപ്പോൾ തിരതല്ലിയ ആവേശം ടിക്കറ്റിനുവേണ്ടിയുള്ള ആദ്യശ്രമത്തിൽ തന്നെ നിരാശയിൽ കൊഴിയുന്നു. ടിക്കറ്റിന് വേണ്ടി പിടിയും വലിയുമാണ്. സിനിമക്ക് പ്രവേശനാനുമതി ലഭിച്ച ഇൗ വർഷം റിയാദിലാണ് ആദ്യ തിയേറ്ററുകൾ തുറന്നത്.
കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ എ.എം.സിയും റിയാദ് പാർക്ക് മാളിലെ വോക്സും. രണ്ടിടത്തും നിരവധി സ്ക്രീനുകളും അവയിലെല്ലാം സിനിമകളുമുണ്ടെങ്കിലും ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുേമ്പ ബുക്ക് ചെയ്യപ്പെടുകയാണ്. ദിവസങ്ങൾൾക്ക് ശേഷം കാണാൻ പോകുന്ന സിനിമയുടെ ടിക്കറ്റിന് ഇന്നേ ശ്രമം തുടങ്ങേണ്ട സ്ഥിതി. അതും പലതവണ ശ്രമിക്കണം. ദിവസങ്ങളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തനിക്കും സുഹൃത്തുക്കൾക്കും ടിക്കറ്റ് തരപ്പെടുത്താൻ കഴിഞ്ഞതെന്ന് ലത്തീഫ അൽദോസരി എന്ന സർവകലാശാല വിദ്യാർഥി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തനിക്കും കുടുംബത്തിനും വേണ്ടി ടിക്കറ്റ് ബുക്കു ചെയ്യാൻ നടത്തേണ്ടിവന്ന കഠിനശ്രമത്തെ കുറിച്ച് മോന ഖാലിദ് എന്ന ഗവൺമെൻറ് ഡോക്ടറും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരു തിയേറ്ററുകളിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എ.എം.സിയിൽ പരമാവധി ഒരാൾക്ക് ആറ് ടിക്കറ്റേ ബുക്ക് ചെയ്യാനാകൂ. വോക്സിൽ 10ഉം. രാജ്യത്ത് കൂടുതൽ തിയേറ്ററുകളുണ്ടാവണമെന്നാണ് പ്രേക്ഷകരുടെ ഇൗ തിരക്ക് ആവശ്യപ്പെടുന്നത്.
ഉടൻ വരും കൂടുതൽ തിയേറ്ററുകൾ
എ.എം.സിയും വോക്സും ഇൗ വർഷം തന്നെ റിയാദിലും മറ്റ് നഗരങ്ങളിലും കൂടുതൽ തിയേറ്ററുകൾ ആരംഭിക്കും. മൂന്നാമത്തെ ലൈസൻസ് അൽറാഷിദ് യുനൈറ്റഡ് ഗ്രൂപ്പിെൻറ എംപയർ സിനിമക്കാണ് ലഭിച്ചത്. മൂന്നുവർഷത്തിനുള്ളിൽ 30 തിയേറ്ററുകളാണ് ഇവരുടെ പദ്ധതി. കഴിഞ്ഞ മാസം ലക്സ് എൻറർടെയ്മെൻറ് കമ്പനിക്ക് നാലാമത് ലൈസൻസ് ലഭിച്ചു. അഞ്ചുവർഷത്തിനുള്ളിൽ 300 തിയേറ്ററുകളെന്നതാണ് അവരുടെ ലക്ഷ്യം. എ.എം.സിയും വോക്സും സ്വന്തംപദ്ധതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി അഞ്ചുവർഷത്തിനുള്ളിൽ 40 തിയേറ്ററുകളെന്ന തീരുമാനത്തിലാണ് എ.എം.സി. ഏറ്റവും കൂടുതൽ തിയേറ്ററുകൾ തുറക്കാനുള്ള പദ്ധതി വോക്സിനാണ്. അഞ്ചുവർഷത്തിനുള്ളിൽ 600 തിയേറ്ററുകൾ രാജ്യവ്യാപകമായി തുറക്കും. ഇതിൽ 80 തിയേറ്ററുകൾ 12 മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. ജിദ്ദയിലെ ആദ്യ തിയേറ്റർ അടുത്ത മാസങ്ങളിൽ തന്നെ തുറക്കുമെന്നും വോക്സ് സൗദി കമ്പനി മാജിദ് അൽഫുതൈം സിനിമാസ് സി.ഇ.ഒ കാമറൂൺ മിത്ചൽ അറിയിച്ചു. മിഡിലീസ്റ്റിലെ വോക്സിെൻറ മൊത്തം വരുമാനത്തിലെ പകുതിയും സൗദിയിൽ നിന്നും ലഭ്യമാക്കും വിധമാണ് അവർ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
ഹിന്ദി സിനിമ ‘ഗോൾഡ്’ ഉടൻ റിയാദിൽ
റിയാദിലെ വോക്സിൽ ഹിന്ദി സിനിമ ‘ഗോൾഡ്’ ഉടൻ പ്രദർശനത്തിനെത്തും. 1948 ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം നടത്തിയ സ്വർണ മെഡൽ നേട്ടത്തിെൻറ കഥയാണ് ഇൗ സിനിമ പറയുന്നത്. വലിയ ബോക്സോഫീസ് വിജയം സൗദിയിലും നേടുമെന്നാണ് വോക്സ് അധികൃതർ പ്രതീക്ഷിക്കുന്നത്. ‘അവഞ്ചേഴ്സ്’, ‘ബ്ലാക്ക് പാന്തർ’, ‘റാേമ്പജ്’, ‘എ ക്വയറ്റ് പ്ലേസ്’, ‘മാമാ മിഅ! ഹിയർ വി ഗോ എഗൈൻ’, തമിഴ് സിനിമ ‘കാലാ’ എന്നിവയാണ് ഏപ്രിൽ 18ന് റിയാദിൽ തിയേറ്ററുകൾ ആരംഭിച്ച ശേഷം ഇതുവരെ പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.