Posted On
date_range Updated On
date_range നടൻ വിജയ് ബാബു തന്നെ ഒാഫീസിൽ കയറി മർദ്ദിച്ചെന്ന് സാന്ദ്ര തോമസ്
കൊച്ചി: ബിസിനസ് പങ്കാളിയില്‍നിന്ന് മര്‍ദനമേറ്റ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. കൊച്ചിയില്‍ പൊറ്റക്കുഴിയിലെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനത്തിലത്തെി ബിസിനസ് പങ്കാളിയായ പനമ്പിള്ളിനഗറില്‍ താമസിക്കുന്ന വിജയ് ബാബു മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.
എളമക്കര പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ തന്‍െറ സ്ഥാപനത്തിലത്തെിയ വിജയ് ബാബു ഭര്‍ത്താവും ജീവനക്കാരും നോക്കിനില്‍ക്കെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പാരാതി. ഇയാളുടെ ചവിട്ടേറ്റ് വയറു വേദനയത്തെുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരില്‍നിന്ന് പൊലീസ് വിശദ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.