Posted On
date_range Updated On
date_range കരീബിയൻ ഉഡായിപ്പിന്‍റെ വിതരണം പാളിയെന്ന് സാമുവൽ റോബിൻസൺ
ഒരു കരീബിയൻ ഉഡായിപ്പ് എന്ന തന്‍റെ പുതിയ മലയാള ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷനിൽ പിഴവുണ്ടായെന്ന് നൈജീരിയൻ താര ം സാമൂവൽ അബിയോള റോബിൺസൺ. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സാമൂവൽ അഭിനയിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
തീയറ്ററുകളിൽ സിനിമ ഇല്ലാത്തതാണ് കാരണം. സിനിമയുടെ ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകൾ മൂലം ഒരുപാട് പേർക്ക് സിനിമ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. ചിത്രത്തിന്‍റെ നിർമാതാവിനെ സഹായിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം ഉണ്ടാകും.
നിങ്ങളോട് സഹായം അഭ്യർഥിക്കുന്നുവെന്നും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു.
രജനീകാന്ത് ചിത്രമായ പേട്ടയും അജിത് ചിത്രമായ വിശ്വാസവും റിലീസ് ചെയ്യുന്ന ദിവസമായതിനാൽ വളരെ കുറച്ച് തീയറ്ററകുൾ മാത്രമാണ് ഒരു കരീബിയൻ ഉഡായിപ്പിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.