Posted On
date_range Updated On
date_range അവർക്ക് താങ്ങും തണലുമാകണം; അതിനാൽ വിവാഹം കഴിക്കില്ല -സായ് പല്ലവി
മലയാളം, തമിഴ്, തെലുങ്ക് സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. താൻ വിവാഹം കഴിക്കുന്നില്ലെന്ന സായിയുട െ തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഒരു അഭിമുഖത്തിലാണ് സായി ഇക്കാര്യം പറഞ്ഞത്. രക്ഷിതാക്കളോടൊപ്പം എന്നും കഴിയുന്നതിനായി വിവാഹം കഴിക്കില്ലെന്നാണ് താരം പറഞ്ഞത്. എന്നും അച്ഛനും അമ്മക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹം. വിവാഹം ഇതിന് തടസ്സമാകുമെന്നും സായ് പറഞ്ഞു.
പ്രേമം എന്ന ചിത്രത്തിലൂടെ മലർ മിസായി മലയാളി ഹൃദയത്തിൽ കയറിയ നടി ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി 2വിലും സായിയുടെ ഡാൻസ് വൈറലായിരുന്നു. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം 200 മില്യൻ കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.