രാംചരണിന്​ പിറന്നാൾ സമ്മാനമായി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തി​െൻറ ടീസർ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ഇന്ത്യൻ ബോക്​സോഫിസിനെ കിടിലംകൊള്ളിച്ച എസ്​.എസ്​. രാജമൗലി അടുത്തതായി സംവിധാനം ​ചെയ്യുന്ന ചിത്രമാണ്​ രൗദ്രം രണം രുധിരം( ആര്‍ആര്‍ആര്‍). രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവർ നായകന്മാരാവുന്ന ചിത്രത്തി​​െൻറ ടീസർ പുറത്തുവിട്ടു. രാംചരണി​​െൻറ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറിൽ അദ്ദേഹത്തി​​െൻറ കഥാപാത്രത്തി​​െൻറ ഇൻട്രൊയാണ്​. 300 കോടി ബജറ്റിലെത്തുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നിവരുടെ കഥയാണ്​ പറയുന്നത്​.

ബോളിവുഡ്​ സൂപ്പർതാരങ്ങളായ അജയ്​ ദേവ്​ഗൺ, ആലിയ ബട്ട്​ എന്നിവരും തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ട്​. ബാഹുബലിയുടെ അണിയറ പ്രവർത്തകർ തന്നെയാണ്​ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലും പ്രവർത്തിക്കുന്നത്​. കഥ വി. വിജയേന്ദ്ര പ്രസാദും സംഗീതം കീരവാണിയും നിർവഹിക്കുന്നു.

Full View
Tags:    
News Summary - rrr new teaser-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.