Posted On
date_range Updated On
date_range ഗുസ്തിക്കിടെ രാഖി സാവന്തിന് പരിക്ക്
ചണ്ഡിഗഢ്: ഹരിയാന പഞ്ച്കുളയിൽ നടന്ന വിനോദ ഗുസ്തിക്കിടെ നടി രാഖി സാവന്തിന് പരിക്ക്. തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന കോണ്ടിനെൻറ്റൽ റസ്ലിങ് എൻറർടെയ്ന്െമൻറ് എന്ന പരിപാടിക്കിടെയാണ് രാഖിയെ എതിരാളി റിങ്ങിൽ അടിച്ചിട്ടത്. പരിക്കേറ്റതിനെ തുടർന്ന് രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.
എതിരാളി ഏറ്റുമുട്ടലിനു ക്ഷണിച്ചെങ്കിലും രാഖി റിങ്ങിൽ ഡാൻസ് കളിക്കുകയായിരുന്നു. രാഖിക്കൊപ്പം നൃത്തം ചവിട്ടിയ ഗുസ്തിക്കാരിയുമായി ഇടക്ക് വാക്കേറ്റമുണ്ടാവുകയും അവർ രാഖിയെ തലകീഴായി മറിച്ച് നിലത്തടിക്കുകയുമായിരുന്നു. റിങ്ങിൽ വീണ അവർക്ക് എഴുന്നേക്കാൻ കഴിയാത്ത വിധം പരിക്കേറ്റു. തുടർന്ന് റിങ്ങിൽ നിന്നിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.