മോഹൻലാൽ ചിത്രം 'മഹാഭാരത'ത്തിന് മോദിയുടെ പിന്തുണ

എം.ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിനെ ആസ്പദമാക്കി 1000 കോടി ചെലവഴിച്ച് നിർമിക്കുന്ന മോഹൻലാൽ ചിത്രം 'മഹാഭാരത'ത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. ഇന്ത്യയുടെ അഭിമാനമായി മാറാൻ പോകുന്ന ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു. മോദിയുമായി കൂടികാഴ്ച നടത്തുവാനുള്ള അനുമതിയും സിനിമയുടെ നിർമാതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. 

2018 മേയിൽ അബുദാബിയിൽ ചിത്രീകരണം തുടങ്ങും. മഹാഭാരതത്തിലെ 'ഭീമൻ' എന്ന കഥാപാത്രത്തിനെ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടുന്നതിനെതിരെ ഹിന്ദു ഐക്യവേദി ശബ്ദമുയർത്തിയിരുന്നു. വ്യാസ മഹർഷിയുടെ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമക്ക് മഹാഭാരതമെന്ന പേര് നൽകാനാകൂവെന്നും, എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണെങ്കിൽ അതേ പേര് തന്നെ ചിത്രത്തിന് നൽകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല ആവശ്യപ്പെട്ടത്. 

ശശികലയുടെ ഭീഷിണിക്ക് പിന്നാലെയാണ് മോദി മഹാഭാരതമെന്ന ബിഗ് ബജറ്റ് സിനിമക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - prime minister narendra modi support mohanlal film mahabharata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.