ലോസ് ആഞ്ചൽസ്: 90–ാമത് ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങ് അവസാനിച്ചു. ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്ന ചടങ്ങിൽ ഹാസ്യ താരം ജിമ്മി കിമ്മലായിരുന്നു അവതാരകൻ. ത്രീ ബിൽബോർഡ് എബ്ബിങ് മിസൗറി എന്ന ചിത്രത്തിലൂടെ ഫ്രാൻസെസ് മക്ഡോർമണ്ട് മികച്ച നടിയായി. മക്ഡോർമണ്ടിെൻറ രണ്ടാം ഒാസ്കാറാണിത്. ഇതോടെ രണ്ട് ഒാസ്കർ ലഭിക്കുന്ന അഞ്ചാമത്തെ നടിയായി ഫ്രാൻസെസ്. ഗാരി ഒാൾഡ്മാൻ ഡാർക്കസ്റ്റ് അവറിലൂടെ മികച്ച നടനായി. അഭിനയ രംഗത്ത് നിന്നും വിരമിക്കാനൊരുങ്ങുന്ന ഒാൾഡ്മാന്ഇത് ഫെയർവെൽ പുരസ്കാരമാണ്.
ഷേപ് ഒാഫ് വാട്ടർ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഷേപ് ഒാഫ് വാട്ടറിലൂടെ ഗില്ലെർമോ ഡെൽടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പതിമൂന്നു നാമനിർദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടർ’ ഓസ്കറിൽ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഒാസ്കർ ചടങ്ങിൽ ആദ്യമായി പ്രഖ്യാപിച്ച മികച്ച സഹനടനുള്ള പുരസ്കാരം ‘ത്രീ ബിൽബോർഡ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിന് സാം റോക്ക്വെൽ നേടി. െഎ ടാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസൻ ജാനി മികച്ച സഹനടിയായി.
മികച്ച വിദേശ ചിത്രമായി ചിലെയിൽ നിന്നുള്ള ‘എ ഫൻറാസ്റ്റിക് വുമൺ’ തെരഞ്ഞെടുത്തു. ഡൻകിർക്കിന് മൂന്ന് അവാർഡുകൾ ലഭിച്ചു. മികച്ച ശബ്ദ സംയോജനത്തിനും ശബ്ദ മിശ്രണത്തിനും ഫിലിം എഡിറ്റിങ്ങിനുമാണ് ഡൻകിർക് പുരസ്കാരം നേടിയത്. ദ ഷേപ്പ് ഒാഫ് വാട്ടറിന് മികച്ച കലാ സംവിധാനത്തിന് പുരസ്കാരം ലഭിച്ചു.
മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള അവാർഡ് രണ്ടാം ലോക മഹായുദ്ധ കാലത്തെ കഥ പറയുന്ന ഡാർക്കസ്റ്റ് അവർ എന്ന ചിത്രത്തിന് ലഭിച്ചു. ഫാൻറം ത്രെഡ് എന്ന ചിത്രത്തിൽ പോൾ തോമസ് ആൻഡേഴ്സന് വസ്ത്രം ഒരുക്കിയ മാർക്ക് ബ്രിഡ്ജസിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച ഡോക്യുമെൻററി ഫീച്ചറായി ഇക്കരസിെന തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.