റാണ ദഗ്ഗബട്ടിയുടെ പുതിയ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി

ബാഹുബലിയിലെ ഭല്ലാലദേവൻ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ റാണ ദഗ്ഗബട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. തേജ സംവിധാനം ചെയ്യുന്ന നേനേ രാജു നേനേ മന്ത്രി എന്ന സിനിമയിലാണ് റാണ അഭിനയിക്കുന്നത്. 40 സെക്കന്റുള്ള  ടീസറിന്റെ ആദ്യ ദൃശ്യങ്ങൾ തന്നെ ജയിലിന്റെ പാശ്ചാത്തലത്തിൽ തൂക്ക് കയറിന്റെ അടുത്ത് കലിപ്പ് ലുക്കിൽ നിൽക്കുന്ന റാണയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആക്ഷൻ ചിത്രമായ നേനേ രാജു നേനേ മന്ത്രിയിൽ കാജൾ അഗർവാൾ, കാതറിൻ ട്രീസ എന്നിവരാണ് നായികമാർ. തമിഴ്,മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറക്കുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് ദഗ്ഗബട്ടിയാണ് നിർമ്മിക്കുന്നത്.

Tags:    
News Summary - Nene Raju Nene Mantri teaser: Rana Daggubati ditches beefy Baahubali look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.