അനുപം ഖേർ കോമാളി; അദ്ദേഹത്തി​െൻറ പാദസേവയിലുള്ള കഴിവ്​ അന്വേഷിച്ചാലറിയാം​ -നസറുദ്ദീൻ ഷാ

ന്യൂഡൽഹി: പൗരത്വ ​േഭദഗതി നിയമത്തിനെതിരെയുള്ള നിലപാടുമായി ബന്ധപ്പെട്ട്​ നടി ദീപിക പദുകോണിനെ അഭിനന്ദിച്ചും അനുപം ഖേറിനെതിരെ നിശിത വിമർശനമുയർത്തിയും ബോളിവുഡ്​ നടൻ നസറുദ്ദീൻ ഷാ.

അനുപം ഖേർ കോമാളിയാണെന്നും അദ്ദേഹത ്തെ കാര്യമായി​ട്ടെടുക്കണമെന്ന്​ തനിക്ക് ​തോന്നുന്നില്ലെന്നും​ നസറുദ്ദീൻ ഷാ പറഞ്ഞു. പാദസേവയിലുള്ള അദ്ദേഹത് തി​​െൻറ കഴിവ് എന്‍.എഫ്.ഡിയിലും എഫ്.ടി.ഐ.ഐയിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരോട് ചോദിക്കാവുന്നതാണ്​. അത് അദ്ദേഹത്തി​​െൻറ രക്തത്തിലുള്ളതാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ദി വയറിന്​ നൽകിയ അഭിമുഖത്തിലാണ്​ നസറുദ്ദീൻ ഷാ ഇങ്ങനെ പ്രതികരിച്ചത്​.

പൗരത്വ ​ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം നടന്ന ‘ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികയുടെ നെഞ്ചുറപ്പിനെ അഭിനന്ദിക്കണമെന്നും ഇന്ന് അവര്‍ക്കെതിരായി നിൽക്കുന്നവരെല്ലാം കുറച്ച് കഴിഞ്ഞാല്‍ ഇക്കാര്യങ്ങളെല്ലാം മറക്കുമെന്നും നസറുദ്ദീൻ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

അവരവരെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ടും അവരവരുടെ സിനിമയെ ബാധിക്കുന്ന പ്രശ്നമാകുമോ എന്ന്​ കരുതിയുമാണ് താരങ്ങള്‍ പ്രതികരിക്കാത്തതെന്ന് നസറുദ്ദീൻ ഷാ കുറ്റപ്പെടുത്തി.

രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ ത​​െൻറ കുട്ടികളുടെ സുരക്ഷയാലോചിച്ച് ഭയമുണ്ടെന്ന്​ നസറുദ്ദീൻ ഷാ രണ്ട്​ വർഷം മുമ്പ്​ പറഞ്ഞത്​ വലിയ വിവാദമായിരുന്നു.

Tags:    
News Summary - Naseeruddin Shah calls Anupam Kher a ‘sycophant, clown -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.