Posted On
date_range Updated On
date_range ഇങ്ങനെയാണ് ബാഹുബലി 2 ചിത്രീകരിച്ചത്...
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആരാധകർക്ക് അദ്ഭുതമായിരുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം കണ്ട് ഇന്ത്യയാകെ കൈയ്യടിച്ചു. കൂറ്റൻ സെറ്റുകളൊക്കെയിട്ട് ഒരുക്കിയ ചിത്രത്തിലെ മേക്കിങ് സ്റ്റില്ലുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാഹുബലി ചിത്രീകരിച്ചതെങ്ങനെയെന്നും അതിന് അണിയറപ്രവർത്തകർ നടത്തിയ കഠിനപ്രയത്നവും മേക്കിങ് വിഡിയോയിലുണ്ട്.
ഇന്ത്യയിൽ മാത്രം 6,500 റിലീസിങ് സെന്‍ററുകളിലാണ് സിനിമ അന്ന് പുറത്തിറങ്ങിയത്. ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നും പ്രേക്ഷകർ വിധിയെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.