Posted On
date_range Updated On
date_range ഐ.എഫ്.എഫ്.കെ നടത്തണം -കിം കി ഡുക്ക്
കേരള രാജ്യാന്തര ചലച്ചിത്രമേള ഇപ്രാവശ്യം നിർത്തിവെക്കരുതെന്ന് കൊറിയൻ സംവിധായകൻ കിം കി ഡുക്ക്. അൽമാട്ടി ചലച്ചിത്രമേളയിൽ വെച്ചാണ് ഡുക്ക് ഇക്കാര്യം അറിയിച്ചതെന്ന് സംവിധായകൻ ഡോ. ബിജു ഫേസ്ബുക്കിലൂടെ അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖമുണ്ട്. മനസ്സ് കൊണ്ട് അവരോടൊപ്പമാണ്. കേരള ചലച്ചിത്രമേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണ്. അത് നിർത്തിവെക്കരുതെന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർഥിക്കുന്നു -കിം അറിയിച്ചു. കിമ്മിന്‍റെ പുതിയ സിനിമയായ "ഹ്യൂമൻ, സ്‌പെയ്‌സ്, ടൈം, ഹ്യൂമൻ" അൽമാട്ടി ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.