Posted On
date_range Updated On
date_range പിതാവിന്‍റെ പേരിലല്ല, ഞാൻ അറിയപ്പെടുന്നത്; സോനത്തിനെതിരെ കങ്കണ
ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലുകളെ പരിഹസിച്ച സോനം കപൂറിനെതിരെ നടി കങ്കണ റണാവത്ത്. കങ്കണ പറയുന്ന കാര്യങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സോനം പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചാണ് കങ്കണ രംഗത്തെത്തിയത്.
എന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നല്ലേ സോനം പറഞ്ഞത്. എനിക്കുണ്ടായ അനുഭവങ്ങളാണ് ഞാന്‍ തുറന്നു പറഞ്ഞത്. എന്നെ വിധിക്കാന്‍ സോനത്തിന് ആരാണ് അവകാശം നൽകിയത്. ആരെയൊക്കെ വിശ്വസിക്കണം, വിശ്വസിക്കണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ എന്‍റെ വാദങ്ങളെ സംശയത്തോടെ കാണേണ്ട കാര്യമെന്താണ്. ഞാനൊരിക്കലും എന്‍റെ പിതാവിന്‍റെ പേരില്‍ അറിയപ്പെടുന്ന ആളല്ല. ഒരു ദശകത്തോളം കഠിനപ്രയ്തനം ചെയ്താണ് സ്ഥാനവും അംഗീകാരവും നേടിയെടുത്തത്
-കങ്കണ
-കങ്കണ
ബംഗളൂരുവില്‍ നടന്ന 'വോഗ് വീ ദ വിമന്‍' സമ്മിറ്റിലാണ് സോനം കങ്കണക്കെതിരെ പറഞ്ഞത്. കങ്കണ, കങ്കണ റണാവത്ത് ആയിട്ടാണ് കാര്യങ്ങളെയും സമീപിക്കുന്നത്. അവള്‍ ഒരു പാട് കാര്യങ്ങള്‍ പറയുന്നു. അതെല്ലാം ഗൗരവമായിയെടുക്കാന്‍ പ്രയാസമാണ്. അവളെന്താണോ വിശ്വസിക്കുന്നത്, അതാണ് അവള്‍ പറയുന്നത്. എന്തായാലും ആ സ്വഭാവത്തെ താനിഷ്ടപ്പെടുന്നുവെന്നും സോനം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.