Posted On
date_range Updated On
date_range കമലിെൻറ രാഷ്ട്രീയ യാത്ര ‘നാളൈ നമത്’
ചെന്നൈ: ഫെബ്രുവരി 21ന് രാമനാഥപുരത്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്ന നടൻ കമൽ ഹാസെൻറ തമിഴ്നാട് പര്യടനത്തിന് നാളൈ നമത് (നാളെ നമ്മുടേത്) എന്ന് പേരിട്ടു. മുൻ മുഖ്യമന്ത്രിയും അണ്ണാഡി.എം.കെ സ്ഥാപകനുമായ എം.ജി.ആർ നായകനായി 1975ൽ പുറത്തിറങ്ങിയ സിനിമയുടെ പേരാണ് ‘നാളൈ നമത്’. ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തിനുള്ളിൽ എം.ജി.ആർ തമിഴ്നാട് മുഖ്യമന്ത്രിയായി. തമിഴ് ഗ്രാമങ്ങളിലൂടെയാണ് രാഷ്ട്രീയ ഭാവി തേടിയുള്ള യാത്രയെന്നും തമിഴ് വാരികയിലെ പ്രതിവാര പംക്തിയിൽ അദ്ദേഹം വ്യക്തമാക്കി. ഗ്രാമങ്ങൾ ദത്തെടുത്ത് സ്വയംപര്യാപ്തമാക്കും. ഗ്രാമങ്ങളിൽ വിദ്യാഭ്യാസം എത്തിക്കും. കുടിവെള്ളവും ശുചിത്വവും ഗതാഗത സംവിധാനവും മെച്ചപ്പെടുത്തും ^കമൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.