ശമ്പളം മുൻകൂറായി നൽകി; ജോലിക്കാരെ കണ്ടറിഞ്ഞ്​ സഹായിച്ച്​ ജൂനിയർ എൻ.ടി.ആർ

ഹൈദരാബാദ്​: ലോക്​ഡൗൺ മൂലം ദുരിതത്തിലായ തൻെറ വീട്ടിലെയും ഓഫിസിലെയും ജീവനക്കാരെ കണ്ടറിഞ്ഞ്​ സഹായിച്ച്​ തെലുഗു സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ. ജോലിക്കാരുടെ ശമ്പളം മുൻകൂറായി നൽകിയ താരം സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവപ്പെട്ടാൽ ചോദിക്കാൻ മടിക്കരുതെന്ന്​ ആവശ്യപ്പെടുകയും ചെയ്​തിരിക്കുകയാണെന്ന്​ താരവുമായി അടുത്ത്​ ബന്ധമുള്ള വ്യക്​തി ദേശീയ മാധ്യമത്തോട്​ പറഞ്ഞു. 

മാർച്ചിൽ രാജ്യവ്യാപകമായി​ ലോക്​ഡൗൺ പ്രഖ്യാപിച്ച വേളയിൽ ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക്​ 25 ലക്ഷം വീതം സംഭാവന നൽകിയ എൻ.ടി.ആർ തെലുഗു ചലച്ചിത്ര ലോകത്തെ സഹായിക്കാൻ 25 ലക്ഷവും നീക്കിവെച്ചിരുന്നു. 

താരം ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ എസ്​.എസ്​ രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ.ആർ.ആറിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ്​ ലോക്​ഡൗൺ ​പ്രഖ്യാപിച്ചത്​. മറ്റൊരു സൂപ്പർ താരമായ രാംചരൺ എൻ.ടി.ആറിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നത്​. ഷൂട്ടിങ്ങിൽ കാലതാമസം നേരിട്ടതോടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻെറ റിലീസിങ്​ നീളുമെന്നാണ്​ റിപ്പോർട്ട്​. 2021 ജനുവരി എട്ടിനായിരുന്നു ചിത്രം തിയറ്ററിലെത്താനിരുന്നത്​.  
 

Tags:    
News Summary - Jr NTR assures financial aid to his employees, pays salaries in advance- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.