പനാജി: 49ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് (എ.എഫ്.എഫ്.െഎ) ചൊവ്വാഴ്ച ഗോവയിൽ തുടക്കമാവും. ജെയിംസ് െഎവറിയുടെ ‘ദ ആസ്പേൺ പേപേഴ്സ്’ വേൾഡ് പ്രീമിയർ പ്രദർശനത്തോടെ തുടക്കമാവുന്ന മേളയിൽ 68 രാജ്യങ്ങളിൽനിന്നുള്ള 212 സിനിമകൾ ചലച്ചിത്രാസ്വാദകരുടെ മുന്നിലെത്തും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള മൂന്നെണ്ണമടക്കം 15 സിനിമകൾ മാറ്റുരക്കും.
പ്രശസ്ത സ്വീഡിഷ് സംവിധായകൻ ഇൻഗ്മർ ബർഗ്മാെൻറ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിെൻറ ഏഴു സിനിമകൾ ഉൾക്കൊള്ളുന്ന റെട്രോസ്പെക്ടിവ് ഉണ്ടാവും. ഇസ്രായേലിൽനിന്നുള്ള ചിത്രങ്ങളാണ് ഇത്തവണത്തെ ആകർഷണീയത. അവിടെനിന്നുള്ള 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഝാർഖണ്ഡിൽനിന്നുള്ള ചിത്രങ്ങൾക്കാണ് പ്രത്യേക വിഭാഗമുള്ളത്. ഇന്ത്യൻ പനോരമയിൽ 26 ഫീച്ചർ സിനിമകളും 21 നോൺ ഫീച്ചർ സിനിമകളുമുണ്ടാവും. മലയാളി സംവിധായകൻ ഷാജി എൻ. കരുണിെൻറ ‘ഒാളു’ ആയിരിക്കും ഇൗ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
ഇൗയിടെ അന്തരിച്ച ദാദാസാഹബ് ഫാൽകെ പുരസ്കാര ജേതാവ് വിനോദ് ഖന്നയുടെ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനമുണ്ടാവും. ശശി കപുർ, ശ്രീദേവി, കരുണാനിധി, കൽപന ലജ്മി എന്നിവരെ മേളയിൽ അനുസ്മരിക്കും. മേള 28 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.