Posted On
date_range Updated On
date_range ക്ഷേത്രത്തിൽ ക്യാമറ ഉപയോഗം: രവീണ ടെണ്ടനെതിരെ കേസ്
ഭുവനേശ്വർ: ക്യാമറ നിരോധിച്ച ക്ഷേത്രത്തിനുള്ളിൽ വിഡിയോ ചിത്രീകരിച്ചതിന് നടി രവീണ ടെണ്ടനെതിരെ കേസ്. ക്ഷേത്ര അധികൃതർ നൽകിയ പരാതിയിലാണ് നടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഒഡിഷയിലെ ലിംഗരാജ് ക്ഷേത്രമാണ് പരാതിയുമായി രംഗത്തെത്തിയത്.
ക്ഷേത്രത്തിനകത്ത് ഷൂട്ട് ചെയ്ത കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ല. എന്നാൽ ഒരു പരസ്യത്തിനായി ക്ഷേത്രത്തിനകത്ത് ഷൂട്ടിങ് നടത്തിയതായി പിന്നീടാണ് മനസിലായത്. ഇതിനെ തുടർന്നാണ് പരാതി നൽകിയതെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. പരസ്യ ഏജൻസി തന്നെയാണ് വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.