Posted On
date_range Updated On
date_range സിനിമ രംഗത്ത് കുത്തകവത്കരണം -വി.ഡി. സതീശൻ
കൊച്ചി: സിനിമരംഗത്ത് ഇന്ന് കുത്തകവത്കരണവും സംഘടിതമായ ചൂഷണവുമാണ് നടക്കുന്നതെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഇഫ്റ്റയുടെ (ഐ.എന്‍.ടി.യു.സി) സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഷ്ടമില്ലാത്ത ആളുകളെ പുറത്താക്കുക, അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുക തുടങ്ങിയ കാര്യങ്ങള്‍ സിനിമ മേഖലയില്‍ ആവര്‍ത്തിക്കുകയാണ്. പൊതുപരിപാടികളില്‍ സിനിമ താരങ്ങളെ പങ്കെടുപ്പിക്കണമെങ്കില്‍ ലക്ഷങ്ങള്‍ കൊടുക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ബ്ലേഡ് കമ്പനികളുടേത് പോലുള്ള പ്രവര്‍ത്തന ശൈലിയാണ് സംഘടനകളുടേതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.