Posted On
date_range Updated On
date_range വിനയന്‍ ഇല്ലെങ്കിൽ പൃഥ്വിയും ഇന്ദ്രനും മലയാള സിനിമയില്‍ ഉണ്ടാകില്ല -മല്ലിക സുകുമാരൻ
കാക്കനാട്: വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരന്‍. തെൻറ ഭര്‍ത്താവിനെ സിനിമയില്‍നിന്ന് അകറ്റിയവര്‍ മക്കളെയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും വിനയനാണ് അവരെ രക്ഷിച്ചതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്‍റെ പൂജാവേളയിലായിരുന്നു മല്ലിക മനസ് തുറന്നത്.
പുതുമുഖം രാജാമണിയാണ് ചിത്രത്തിലെ നായകന്‍. ജോയി മാത്യു, സലിം കുമാര്‍, ഹണി റോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ആല്‍ഫ ഫിലിംസിെൻറ ബാനറില്‍ ഗ്ലാസ്റ്റോണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഉമര്‍ മുഹമ്മദാണ് തിരക്കഥ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.