Posted On
date_range Updated On
date_range കൊറോണ വൈറസ്; ആദ്യ സിനിമയുമായി രാം ഗോപാൽ വർമ
കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ പുതിയ ചിത്രം നിർമ്മിച്ച് രാംഗോപാൽ വർമ. 'കൊറോണ വൈറസ്' എന്ന പേരിലുള്ള ചിത്രം അഗസ്ത്യ മഞ്ജുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സി.എം. ക്രിയേഷന്‍സിന്‍റെ ബാനറിലാണ് രാം ഗോപാല്‍ വര്‍മ ചിത്രം നിർമ്മിക്കുന്നത്.
ലോക്ഡൗണിനിടയില്‍ ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമ തെലുഗുവിലാണ് പുറത്തിറങ്ങുക. 'നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള ഭയത്തിനെ കുറിച്ചാണ് ഈ സിനിമ. മരണത്തിന്‍റെയും രോഗത്തിന്‍റെയും ഭയത്തിനെതിരെ സ്‌നേഹത്തിന്‍റെ ശക്തി പരീക്ഷണമാണിത്', ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ കുറിച്ചു. ശ്രീകാന്ത് അയ്യങ്കാറാണ് സിനിമയില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.