ബംഗാളി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊൽക്കത്ത: ബംഗാളി സിനിമ-സീരിയൽ താരം പായൽ ചക്രബർത്തിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം വൈകി​േട്ടാടെ സിലുഗിരിയിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം.

ചൊവ്വാഴ്​ചയാണ്​ ഇവർ ഹോട്ടലിൽ മുറിയെടുത്തത്​. ഹോട്ടൽ ജീവനക്കാർ നിരവധി തവണ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന്​ കതക്​ പൊളിച്ച്​ അകത്തു കടന്നപ്പോഴാണ്​ മൃതദേഹം കണ്ടത്​.

പായൽ ചക്രബർത്തി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശ്​സതയാണ്​. നിരവധി സിനിമകളിലും അഭിനയിച്ചു. അടുത്തിടെ വിവാഹമോചിതയായ പായലിന്​ ഒരു മകനുണ്ട്​.

Tags:    
News Summary - Bengali Actor Found Dead In Her Hotel Room In Siliguri- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.