Posted On
date_range Updated On
date_range ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകൾ ഇവയാണ്...
ന്യൂഡൽഹി: ഈ വർഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏത് സിനിമയാണ് കൂടുതൽ തിരഞ്ഞതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു, ബാഹുബലി 2. ഗുഗിൾ തന്നെ പുറത്തുവിട്ട ഒരു വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.
ഒന്നാം ഭാഗത്തിൽ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു രണ്ടാം ഭാഗം. അതിനാൽ കൂടിയാവും വലിയ ആവേശത്തൊടെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരുന്നത്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം 650 കോടി രൂപയാണ് കളക്ഷൻ നേടിയത്.
ആമിർ ഖാൻ ചിത്രം ദംഗൽ, ശ്രദ്ധ കപൂർ-അർജുൻ കപൂർ ചിത്രം ഹാഫ് ഗേൾ ഫ്രണ്ട്, ആലിയ ഭട്ട്, വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, ടൈഗർ ഷറോഫ് ചിത്രം മുന്ന മിച്ചേൽ, രൺബിർ ചിത്രം ജഗ്ഗാ ജസൂസ് ഷാറൂഖ് ചിത്രം റഈസ് എന്നിവ യഥാക്രമം ബാഹുബലിക്ക് പിന്നാലെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.