Posted On
date_range Updated On
date_range ബാഹുബലി ചൈനയിൽ റിലീസിനൊരുങ്ങുന്നു; ദംഗൽ റെക്കോർഡ് തർക്കുമോ...
ഇന്ത്യൻ ബോക്സ് ഒാഫീസ് ഹിറ്റ് ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം ചൈനയിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഇസ്റ്റാർസ് മീഡിയ ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചില്ല. ചൈനീസ് സെൻസർ ബോർഡിന്‍റെ അനുമതിയും ചിത്രത്തിന് ലഭിച്ചു. ചിത്രത്തിന്‍റെ ഒന്നാം ഭാഗം ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ചൈനീസ് പ്രേക്ഷകര്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച ചിത്രത്തിന് എണ്ണൂറുകോടിയിലധികമായിരുന്നു കളക്ഷന്‍.
ആമിറിന്‍റെ ദംഗലാണ് ചൈനീസ് ബോക്സ് ഒാഫീസിൽ കളക്ഷൻ റെക്കോർഡിട്ട ചിത്രം. ഈ റെക്കോർഡ് ബാഹുബലി മറികടക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിലവിൽ 2122 കോടിയുമായാണ് ദംഗൽ ഒന്നാമതെത്തിയത്. 1700 കോടിയുമായി ബാഹുബലി 2 രണ്ടാമതുമാണുള്ളത്. ഏകദേശം മുന്നൂറുകോടിക്ക് മുകളിൽ ചൈനയിൽ നിന്നും ബാഹുബലിക്ക് വാരാനായാൽ ഈ റെക്കോർഡ് ഭേദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.