ഫര്‍ഹാദി, ‘ദ സെയില്‍സ്മാന്‍’

അസാന്നിധ്യംകൊണ്ട് ഓസ്കര്‍ വേദിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു അസ്ഗാര്‍ ഫര്‍ഹാദി എന്ന 44കാരന്‍. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം ഫര്‍ഹാദിയെ തേടിയത്തെുന്നത് രണ്ടാംതവണയാണ്. 2012ല്‍ ‘എ സെപറേഷന്‍’ എന്ന ചിത്രത്തിലൂടെ ആദ്യമായി ഓസ്കര്‍ പുരസ്കാരം ഇറാനിലത്തെിച്ച ഫര്‍ഹാദി ഇക്കുറി ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും ഓസ്കറിന് അര്‍ഹനായി.

തിയറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ച ഫര്‍ഹാദി, അബ്ബാസ് കിരസ്തമിയും മുഹ്സിന്‍ മഖ്മല്‍ ബഫും ജാഫര്‍ പനാഹിയും മജീദ് മജീദിയും ബഹ്മാന്‍ ഗൊബാദിയും തെളിച്ച വഴിയില്‍നിന്ന് ഇറാനിയന്‍ സിനിമയെ ബഹുദൂരം മുന്നിലത്തെിച്ച അസാമാന്യ പ്രതിഭയാണ്.

ഷോര്‍ട് ഫിലിമുകളും ടി.വി സീരിയലുകളും വിട്ട് 2002ല്‍ ‘ലോ ഹൈറ്റ്സ്’ എന്ന സിനിമയിലൂടെ പൂര്‍ണ സിനിമക്കാരനായി മാറിയ ഫര്‍ഹാദിയുടെ ശ്രദ്ധേയമായ ആദ്യ ചിത്രം ‘ഫയര്‍ വര്‍ക്സ് വെനസ്ഡേ’ ആയിരുന്നു. 2009ല്‍ പുറത്തിറങ്ങിയ ‘എബൗട്ട് എല്ലി’ ഫര്‍ഹാദിയെ ലോകത്തിന്‍െറ കണ്ണില്‍ പെടുത്തി. 2012ല്‍ ‘എ സെപറേഷനി’ലൂടെ ആദ്യമായി ഓസ്കറും നേടി.  ‘ദ സെയില്‍സ്മാനി’ലൂടെ രണ്ടാമൂഴം.

സംവിധാന മികവിനെക്കാള്‍ എന്നും ഫര്‍ഹാദി ചിത്രങ്ങള്‍ മികച്ചുനിന്നത് തിരക്കഥയുടെ കരുത്തിലാണ്. തികച്ചും നിസ്സാരമായ സംഭവങ്ങളിലൂടെ മുന്നോട്ടുനീങ്ങി മെല്ളെ  പ്രേക്ഷകനെ വരിഞ്ഞുമുറുക്കി ഒടുവില്‍ വീര്‍പ്പുമുട്ടിക്കുന്ന പിരിമുറുക്കത്തിന്‍െറ ആഖ്യാനതന്ത്രം.

പുതിയ വാടകവീട്ടിലേക്ക് താമസംമാറിയ നാടക അഭിനേതാക്കളായ ദമ്പതികളുടെ കഥയാണ് സെയില്‍സ്മാന്‍. അപ്രതീക്ഷിതമായി അജ്ഞാതനാല്‍ പീഡിപ്പിക്കപ്പെടുന്ന നായിക. വേട്ടക്കാരനെ തികച്ചും സാധാരണമായ നീക്കങ്ങളിലൂടെ കണ്ടത്തെുന്ന നായകന്‍. അത് സൃഷ്ടിക്കുന്ന അസാധാരണമായ പിരിമുറുക്കം. അതാണ് സെയില്‍സ്മാനെ പ്രേക്ഷകരുടെ പ്രിയ ചിത്രമാക്കിയത്.

ഇക്കുറി ഗോവയിലും തിരുവനന്തപുരത്തും നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു ‘ദ സെയില്‍സ്മാന്‍’.

Tags:    
News Summary - Asghar Farhadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.