മീ ടൂ തമിഴിലേക്കും; വൈരമുത്തുവിനെതിരെ യുവതി

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം. വൈരമുത്തു ഒഫീസിൽ വെച്ച് തന്നെ കെട്ടിപ്പിടിച്ച ുവെന്ന് യുവതി വെളിപ്പെടുത്തി. രജത്​ കപൂറിനെതിരായ ലൈംഗികാതിക്രമം ട്വിറ്ററിലൂടെ പുറത്തുവിട്ട മാധ്യമ പ്രവർത്തക സന്ധ്യ മേനോൻ തന്നെയാണ് ഇക്കാര്യവും പുറത്തുവിട്ടത്.

സന്ധ്യ മേനോന്‍റെ ട്വീറ്റ്

കോടമ്പാക്കത്ത് താമസിക്കുന്ന അദ്ദേഹത്തിന്‍റെ വീടും ഓഫീസും ഒന്നാണ്. അന്ന് എനിക്ക് 18 വയസ്സ്. വൈരമുത്തുവിന്‍റെ ഒരു പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. നല്ല മനുഷ്യനാണെന്നാണ്​ കരുതിയത്. പാട്ടിന്‍റെ വരികൾ വിശദീകരിക്കാൻ എന്നുപറഞ്ഞ് എന്നെ ഒാഫിസിലേക്ക് വിളിപ്പിച്ചു.

പ്രശസ്തനായ കവി, ദേശീയ അവാർഡ് ജേതാവ് എന്നീ നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചു. അവിടെവച്ച് അയാള്‍ എന്നെ കെട്ടിപ്പിടിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. സിനിമാ ഇന്‍ഡട്രിയിലെ ഒരു വേട്ടക്കാരനാണ് വൈരമുത്തു, ഇക്കാര്യം പരസ്യമായ ഒരു രഹസ്യമാണ്.
തന്നെ കാണാനെത്തുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുന്ന പതിവാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ഇരകള്‍ പരാതിപ്പെടാന്‍ മുതിരാറില്ല.

വെളിപ്പെടുത്തലില്‍ യുവതിക്ക് പിന്തുണയുമായി സംവിധായകന്‍ സി.എസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവരും രംഗത്തെത്തി. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെ കുറിച്ച് ഗായിക ചിന്‍മയി രംഗത്തെത്തിയതിന് പിറകെയാണ് വൈരമുത്തുവിനെതിരെ യുവതിയുടെ ആരോപണം.

Tags:    
News Summary - Allegations Against Lyricist Vairamuthu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.