Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; വിചാരണ ഏപ്രിൽ 11ലേക്ക് മാറ്റി
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഏപ്രിൽ 11ലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിെൻറ വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടിയത്.
ഏതൊക്കെ രേഖകൾ പ്രതികൾക്ക് നൽകാനാകുമെന്ന് അറിയിക്കാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ഏതെങ്കിലും രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള സാവകാശത്തിനായാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.
കേസിെൻറ വിചാരണ നടപടിക്ക് ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് ഹാജരാകണമെന്നായിരുന്നു നിർദേശം. ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവരടക്കം 12 പ്രതികളോടും നേരിട്ട് ഹാജരാകാനാണ് നേരത്തെ കോടതി ഉത്തരവിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.