Posted On
date_range Updated On
date_range നടൻ സിദ്ദീഖ് ആലുവ പൊലീസ് ക്ലബിൽ എത്തി
കൊച്ചി: ദിലീപ്, നാദിർഷ എന്നിവരെ ചോദ്യം ചെയ്യുന്നത് നീളുന്നതിനിടെ നടൻ സിദ്ദീഖ് ആലുവ പൊലീസ് ക്ലബിലെത്തി. രാത്രി 12.15ഓടെയാണ് എത്തിയത്. ചോദ്യം ചെയ്യലിന് വിധേയരാകുന്നത് അടുത്ത സുഹൃത്തും സഹപ്രവർത്തകരുമായതിനാലാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് വിളിച്ചിട്ടല്ല വന്നത്.
പൊലീസ് ക്ലബിൽ വരാൻ ആരുടെയും നിർേദശം ഉണ്ടാകുകയോ ദിലീപോ നാദിർഷായോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ചോദ്യം ചെയ്യൽ നീളുന്നതിനാലാണ് ഇവിടേക്ക് എത്തിയത്. നാദിർഷായുടെ സഹോദരനും ഇതേസമയം എത്തിയിരുന്നു. ഇവർക്ക് പൊലീസ് ക്ലബിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ഇരുവരും പുറത്ത് കാത്തുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.