കെ. ​വി​ശ്വ​നാ​ഥി​ന്​  ഫാ​ൽ​ക്കെ അവാർഡ്​

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം പ്രശസ്ത തെലുങ്ക് സംവിധായകനും നടനുമായ കാശിനാഥുനി വിശ്വനാഥ് എന്ന കെ. വിശ്വനാഥിന്. 10 ലക്ഷം രൂപയും സ്വർണ കമലവും അടങ്ങുന്ന പുരസ്കാരം മേയ് മൂന്നിന് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിക്കും. ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 2016ലെ പുരസ്കാരം വിശ്വനാഥിന് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രാലയം അറിയിച്ചു. പരമോന്നത ബഹുമതി നേടുന്ന 48ാമനാണ് വിശ്വനാഥ്. 
1957 മുതൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന 87കാരനായ വിശ്വനാഥ് ഹിന്ദി, തെലുങ്ക്, തമിഴ് അടക്കം 50ഒാളം സിനിമകൾ സംവിധാനം ചെയ്തു. ആന്ധ്രപ്രദേശുകാരനായ വിശ്വനാഥ് അഞ്ച് ദേശീയ ചലച്ചിത്ര അവാർഡും ആറ് സംസ്ഥാന അവാർഡും സ്വന്തമാക്കി. 1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പത്തു തവണ ഫിലിം ഫെയർ അവാർഡ് നേടി. ശങ്കരാഭരണം, സർഗം, സാഗര സംഗമം, സ്വാതി മുത്യം, സപ്തപതി, കാംചോർ, സാൻജോഗ്, ജാഗ് ഉതാ ഇൻസാൻ, ഇൗശ്വർ എന്നിവ അദ്ദേഹത്തിെൻറ പ്രശസ്ത സിനിമകളാണ്. 1979ൽ പുറത്തിറങ്ങിയ ശങ്കരാഭരണം ഉൾപെടെ പല ചിത്രങ്ങളും മലയാളത്തിേലക്ക് മൊഴിമാറ്റിയിട്ടുണ്ട്. 
Tags:    
News Summary - actor K. Viswanath wins Dadasaheb Phalke award for 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.