Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: വ്യാജ പ്രചരണങ്ങൾക്കെതിരെ ദിലീപ് പരാതി നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടൻ ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകി. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പ്രചാരണങ്ങൾ നടക്കുന്നതായും ദിലീപ് പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പെങ്കുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. പല ഒാൺലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ദിലീപ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.