മെക്കാനിക്കിനെ ഭീക്ഷണി​െപ്പടുത്തി; നടൻ ആദിത്യ പഞ്ചോളിക്കെതിരെ കേസ്​

മുംബൈ: ​കാർ മെക്കാനിക്കിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്​ത സംഭവത്തിൽ ബോളിവുഡ്​ താരം ആദിത്യ പഞ്ച ോളിക്കെതിരെ കേസ്​. കാർ സർവീസ്​ ചെയ്​തതി​​െൻറ ബിൽ തുകയുമായി ബന്ധപ്പെട്ട്​ തർക്കത്തിൽ ആദിത്യ പഞ്ചോളി മെക്കാന ിക്കായ മോസിൻ കാദർ രാജ്​പ്​കറിനെ ഫോണിൽ വിളിച്ച്​ അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു. മോസി​​െൻറ പരാതിയിൽ വെർസോവ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

പഞ്ചോളിയുടെ ആഡംബര കാറിൽ അറ്റകുറ്റപണികൾ നടത്തിയതിന്​ 2.82 ലക്ഷം രൂപയുടെ ബിൽ നൽകിയിരുന്നു. എന്നാൽ പണമടക്കാൻ ആദിത്യ പഞ്ചോളി തയാറായില്ല. മെക്കാനിക്​ ഇൗ ആവശ്യത്തിന്​ വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദിത്യ​ ഇയാളെ അസഭ്യം പറയുകയും മർദിക്ക​ുമെന്ന്​ ഭീഷണിപ്പെട​ുത്തിയെന്നുമാണ്​ പരാതി.

നേരത്തെ അയല്‍വാസിയെ കൈയേറ്റം ചെയ്ത കേസില്‍ ആദിത്യ പഞ്ചോളിയെ ഒരുവര്‍ഷം തടവിന്​ വിധിച്ചിരുന്നു. പിന്നീട്​ പിഴ തുക കെട്ടിവെച്ച്​ ജാമ്യത്തിലിറങ്ങുകയായിരുന്നു.

Tags:    
News Summary - Actor Aditya Pancholi Charged For Allegedly Abusing, Threatening Mechanic- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.