ദേശീയ ചലച്ചിത്ര അവാർഡ്: സുരഭി മികച്ച നടി, അക്ഷയ്കുമാർ നടൻ

ന്യൂഡൽഹി: 64ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് പുരസ്കാര നേട്ടം. ഏഴു പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മലയാള താരം സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിനാണ് സുരഭിക്ക് അവാർഡ്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായും തെരഞ്ഞെടുത്തു. മറാത്തി ചിത്രം കാസവ് ആണ് മികച്ച സിനിമ. 

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരത്തിനെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും മഹേഷിന്‍റെ പ്രതികാരം തന്നെ നേടി. ശ്യാം പുഷ്കരനാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ മഹേഷിന്‍റെ പ്രതികാരം തഴഞ്ഞുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പലരും മികച്ച ചിത്രമാകേണ്ടത് ഈ ദിലീഷ് പോത്തൻ ചിത്രമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. 

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരാമർശവും ലഭിച്ചു. മികച്ച ബാലനടനായി  ആദിഷ് പ്രവീണിനെ തെരഞ്ഞെടുത്തു. കുഞ്ഞുദൈവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 
 

മറ്റു അവാർഡുകൾ 

സഹനടി -സൈറ വസീം(ദങ്കൽ)
സഹനടൻ -മനോജ് ജോഷി
തമിഴ് ചിത്രം -ജോക്കർ 
ഹിന്ദി ചിത്രം -നീർജ
സിനിമാ സൗഹൃദ സംസ്ഥാനം -ഉത്തർപ്രദേശ്
സിനിമാ നിരൂപകൻ -ജി. ധനഞ്ജയന്‍
ഡോക്യുമെന്‍ററി -ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ഹ്രസ്വ ചിത്രം -അബ
കൊറിയാഗ്രഫി -ജനതാ ഗാരേജ് 
ഗാനരചന -വൈരമുത്തു
ശബ്ദമിശ്രണം -കാടു പൂക്കുന്ന നേരം 
ബാലതാരങ്ങള്‍ -ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
ഓഡിയോഗ്രഫി -ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ആനിമേഷന്‍ ഫിലിം -ഹം ചിത്ര് ബനാതേ ഹേ
സ്പെഷ്യൽ ഇഫക്റ്റ്സ്: നവീൻ പോൾ (ശിവായ്) 
മികച്ച സംവിധായകന്‍: രാജേഷ് മപൂസ്‌കര്‍(വെന്റിലേറ്റര്‍) 
മികച്ച പരിസ്ഥിതി സിനിമ: ദ് ടൈഗര്‍ ഹൂ ക്രോസ്ഡ് ദ് ലൈന്‍
മികച്ച നവാഗത സംവിധായകൻ: ദീപ് ചൗധരി (അലീഫ്) 
ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24) 
പ്രൊഡക്ഷൻ ഡിസൈൻ: സുവിത ചക്രവർത്തി


 

Tags:    
News Summary - 64th National Film Awards: Best Actor surabhi and Akshay Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.