കാറിലിരുന്ന് നഗ്നതാ പ്രദര്‍ശനം: ശ്ര​ീജിത്ത്​ രവിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു

ഒറ്റപ്പാലം: സ്കൂൾ വിദ്യാർഥിനികളുടെ മുന്നിൽ നഗ്​നതാ പ്രദർശനം നടത്തിയെന്ന പേരിൽ സിനിമാ നടൻ ശ്രീജിത്ത്​ രവിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പാലക്കാട്​ ഒറ്റപ്പാലം സ്​റ്റേഷനിൽ സ്വകാര്യ സ്​കൂൾ പ്രിൻസിപ്പൾ നൽകിയ പരാതിയിലാണ്​ നടപടി.  നേരത്തെ പെണ്‍കുട്ടികളുടെ സമീപം കാര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടൻ ശ്ര​ീജിത്ത്​ രവിക്കെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. പാലക്കാടിനടുത്തുള്ള കൊല്ല​േങ്കാ​െട്ട  ഷൂട്ടിങ്​ ലൊക്കേഷനിൽ നിന്നാണ് ​ശ്രീജിത്ത്​ രവിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തത്തെി കാറിന്‍െറ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ്​ പരാതി. ആഗസ്റ്റ് 27നാണ് സംഭവം. കുട്ടികള്‍ ബഹളംവെച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോയത്രെ. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. അതേസമയം കാർ ത​േൻറതായിരുന്നുവെന്നും ഞാൻ നിരപരാധിയാണെന്നും നടൻ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.