Posted On
date_range Updated On
date_range ദേശീയ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കില്ല -കമൽ ഹാസൻ
ന്യൂഡൽഹി: തനിക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കില്ലെന്ന് നടൻ കമൽഹാസൻ. പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നത് സർക്കാറിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അങ്ങിനെ ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. അതിനാൽ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നത് വൃഥാവ്യായാമമാണെന്നും കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ രാഷ്ട്രീയപ്പാർട്ടിയിലും വിവേകമുള്ളവരുണ്ട്. അസഹിഷ്ണുതയെ കുറിച്ച് സംവാദങ്ങൾ നടക്കേണ്ടതുണ്ട്. ഇത്തരം അസഹിഷ്ണുതയാണ് 1947ൽ രാജ്യത്തെ രണ്ടായിമുറിച്ചത്. രാജ്യത്ത് ഇനിയൊരു വിഭജനം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
കമൽഹാസന് നാലു തവണ ദേശീയ പുരസ്കാരവും പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.