Posted On
date_range Updated On
date_range ഹാരി പോട്ടർ താരം റോബർട്ട് ഹാർഡി അന്തരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് നടനും ഹാരിപോട്ടർ സിനിമകളിലൂടെ പ്രശ്സതനുമായ റോബർട്ട് ഹാർഡി(91) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. നിരവധി ടി.വി സീരിസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒാൾ ക്രീച്ചേഴ്സ് ഗ്രേറ്റ് ആൻഡ് സ്മാൾ എന്ന ടി.വി സീരിസാണ് ഹാർഡിയെ പ്രശസ്തനാക്കിയത്.
70 വർഷം നീണ്ട സിനിമ ജീവിതത്തിൽ വിൻറസ്റ്റൺ ചർച്ചിലിെൻറ വേഷം അവതരിപ്പിച്ച് അദ്ദേഹം പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഹാരിപോട്ടർ സിനിമകളിലെ മജീഷ്യെൻറ കഥാപാത്രമാണ് കൂടുതൽ പ്രശ്സതനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.