കൗമാരഭാവനയെ കെട്ടുപൊട്ടിച്ച് പറത്തിയ ഹാരി പോട്ടർ സിനിമാ പരമ്പരയിൽ ഒന്നുകൂട ി ചിത്രീകരണത്തിനൊരുങ്ങുന്നു. ഫൻറാസ്റ്റിക് ബീസ്റ്റ്സ്-3 എന്ന് താൽക്കാലികമായ ി നാമകരണംചെയ്ത ചിത്രം 2020ൽ ഷൂട്ടിങ് തുടങ്ങി 2021 നവംബറിൽ പുറത്തിറങ്ങും. പരമ്പരയിലെ ആദ്യ ചിത്രം ‘ഫൻറാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം’ 2016ലാണ് പുറത്തിറങ്ങിയത്.
തുടർന്ന് 2018ൽ ‘ഫൻറാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിൻഡൽവാൾഡ്’ റിലീസ് ചെയ്തു. ഇതിെൻറ തുടർച്ചയായാണ് ലോകം കാത്തിരിക്കുന്ന അടുത്ത ചിത്രത്തിെൻറ ജോലിയും തുടങ്ങുന്നത്. ന്യൂയോർക്കും പാരിസും വിട്ട് ഇത്തവണ ബ്രസീലിലെ റിയോ െഡ ജനീറോയായിരിക്കും സിനിമയുടെ പശ്ചാത്തലമെന്ന് നിർമാണക്കമ്പനിയായ വാർണർ ബ്രദേഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.