യുദ്ധത്തിൽ ആര് ജയിക്കും? ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഇന്ന് മുതൽ
ലോകത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ സീരീസായ 'ഗെയിം ഓഫ് ത്രോൺസി'ൻെറ അവസാന സീസൺ ഇന്ന് മുതൽ സംപ്രേക്ഷണം ആരംഭിക്കു ം.
ഇതുവരെ ഏഴ് സീസണുകൾ പുറത്തുവന്ന ഗെയിം ഓഫ് ത്രോൺസിൻെറ എട്ടാം അധ്യായത്തിന് മുന്നോടിയായി നിരവധി ട്രെയി ലറുകളും ടീസറുകളും പുറത്തുവന്നിരുന്നു. ഇവയെല്ലാം ആകാംക്ഷ കൂട്ടുന്നവയുമായിരുന്നു. എട്ട് സീസണുകളിലായി 67 എപ്പിസോഡുകളാണ് ജി.ഒ.ടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസിലുള്ളത്.
ഇന്ത്യക്കാർക്ക് സീരീസിൻെറ അവസാന അധ്യായം കാണാൻ ഇന്ത്യയിൽ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ അത് എന്നാണെന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടില്ല. എന്നാൽ 999 രൂപ നൽകി ഹോട്ട്സ്റ്റാറിൻെറ ഒരുവർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ അമേരിക്കക്കാർക്കൊപ്പം തന്നെ ഇന്ത്യക്കാർക്കും ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ആദ്യ എപിസോഡ് മുതൽ കണ്ട് തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.