‘മീ റ്റൂ’ കാമ്പയിനിനെതിരെ ഫ്രഞ്ച്​ നടി രംഗത്ത്

ല​ണ്ട​ൻ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​തു​ങ്ങാ​തെ ഏ​റെ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക​ും തു​റ​ന്നു​പ​റ​ച്ചി​ലി​നും കാ​ര​ണ​മാ​യ ‘മീ ​റ്റൂ’ ഹാ​ഷ്​​ടാ​ഗ്​ കാ​മ്പ​യി​നി​നെ​തി​രെ ഫ്ര​ഞ്ച്​ ന​ടി രം​ഗ​ത്ത്. ‘മീ ​റ്റൂ’ കാ​മ്പ​യി​നി​ലൂ​ടെ പു​രു​ഷ​ന്മാ​രെ നീ​തി​യു​ക്ത​മ​ല്ലാ​തെ കൗ​തു​ക​ത്തോ​ടെ​യും മ​ർ​ക്ക​ട​മു​ഷ്​​ടി​യോ​ടെ​യു​മാ​ണ്​ നേ​രി​ട്ട​തെ​ന്നും ന​ടി​യാ​യ കാ​ത​റി​ൻ ഡി​ന്യൂ​വേ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹോ​ളി​വു​ഡി​ൽ സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളോ​ടെ​യാ​ണ്​ ‘മീ ​റ്റൂ’ കാ​മ്പ​യി​നി​ന്​ തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ത്തി​ലെ പ​ല കോ​ണി​ൽ​നി​ന്നും കാ​മ്പ​യി​നി​നെ പി​ന്തു​ണ​ച്ച്​ നി​ര​വ​ധി സ്​​ത്രീ​ക​ൾ ത​ങ്ങ​ൾ നേ​രി​ട്ട ലൈം​ഗി​ക അ​തി​​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. കാ​മ്പ​യി​നി​നെ​തി​രെ കാ​ത​റി​ൻ ഉ​ൾ​െ​പ്പ​ടെ നൂ​റോ​ളം സ്​​​ത്രീ​ക​ൾ ചേ​ർ​ന്ന്​ ത​യാ​റാ​ക്കി​യ ക​ത്ത്​ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - French Actress against Me too campaign -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.