എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം

ന്യൂയോർക്​: അമേരിക്കയിലെ ടെലിവിഷൻ ഇൻഡസ്​ട്രിയിലുള്ളവർക്ക്​ നൽകുന്ന ഏറ്റവും വലിയ പുരസ്​കാരമായ എമ്മി അവാർഡ്​സ്​ പ്രഖ്യാപിച്ചു. മികച്ച ഡ്രാമാ സീരീസായി ലോക പ്രശസ്​ത ടെലിവിഷൻ സീരീസായ ഗെയിം ഒാഫ്​ ത്രോൺസ്​ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യ സീരീസായി ദി മാർവലസ്​ മിസിസ്​ മെയ്​സൽ തെരഞ്ഞെടുക്കപ്പെട്ടു. ദി അമേരിക്കൻസ്​ എന്ന സീരീസിൽ വേഷമിട്ട മാത്യൂ റൈസാണ്​ മികച്ച നടൻ.

ദി ക്രൗൺ എന്ന സീരീസിലെ നായിക ക്ലയർ ഫോയ് ആണ്​ മികച്ച നടി.​ ഗെയിം ഒാഫ്​ ത്രോൺസി'ലെ ടിറിയൺ ലെന്നിസ്​റ്റർ എന്ന വേഷം അവിസ്​മരണീയമാക്കിയ പീറ്റർ ഡിങ്കിലാണ്​ മികച്ച സഹനടൻ. 'വെസ്റ്റ്​ വേൾഡ്'​ എന്ന സീരീസിലെ പ്രകടനത്തിലൂടെ താൻഡീ ന്യൂട്ടൺ മികച്ച സഹനടിയായി.

ഡ്രാമാ സീരീസ്​ വിഭാഗത്തിലെ മികച്ച രചനക്ക്​ ജോയൽ ഫീൽഡ്​സ്​, ജോ വൈസ്​ബർഗ്​ എന്നിവർക്ക്​ പുരസ്​കാരം ലഭിച്ചു. ഇരുവരും ദി അമേരിക്കൻസി​​െൻറ രചയിതാക്കളാണ്​. മികച്ച സംവിധായകൻ ദി ക്രൗൺ ഒരുക്കിയ സ്റ്റീഫൻ ഡാൽഡ്രിയാണ്​. കോമഡി വിഭാഗത്തിൽ മികച്ച നടൻ ബില്ലി ഹാർഡർ (ബാരി)​ നടി റെയ്​ച്ചൽ ബ്രോൻസാഹൻ എന്നിരാണ്​.

സിനിമാ മേഖലയിൽ ഒാസ്​കാറിന്​ തുല്യമാണ്​ ടെലിവിഷൻ മേഖലയിൽ എമ്മി അവാർഡ്​സ്​. അകാദമി ഒാഫ്​ ടെലിവിഷൻ ആർട്​സ്​ ആൻഡ്​ ​സയൻസാണ്​ പുരസ്​കാരം നൽകുന്നത്​.

Tags:    
News Summary - emmi awards 2018-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.