Posted On
date_range Updated On
date_range ‘ഷികാഗോ ഫയർ’ നടി അന്തരിച്ചു
ന്യൂയോർക്: പ്രമുഖ ടെലിവിഷൻ പരമ്പരയായ ‘ഷികാഗോ ഫയർ’ നടി ഡുഷോൺ മോണിക് ബ്രൗൺ (49) അന്തരിച്ചു. യു.എസിലെ സെൻറ് ജെയിംസ് ഒളിംപിക്യ ഫീൽഡ് ആശുപത്രിയിൽ വെള്ളിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. മരണ കാരണം വ്യക്തമല്ല.
2005 മുതൽ സിനിമ മേഖലയിൽ സജീവമായിരുന്ന ബ്രൗൺ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ പ്രിസൺ ബ്രേക്കിലാണ് ബ്രൗൺ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഷികാഗോ ഫയർ കുടുംബത്തിൽനിന്ന് ഒരംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് പരിപാടിയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഡിക്ക് വൂൾഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.