ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയേൽ ക്രെയ്​ഗ്​

ബര്‍ലിൻ: പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ വേഷമിടുമെന്ന്​ പ്രശസ്​ത നടൻ ഡാനിയേല്‍ ക്രെയ്​ഗ്. അഞ്ചാമത്തെ ജെയിംസ്​ ബോണ്ട്​ ചിത്രത്തിലും ബോണ്ട്​ വേഷത്തിൽ താൻ വെള്ളിത്തിരയിലെത്തുമെന്ന്​ ക്രെയ്​ഗ്​ വ്യക്തമാക്കി. ഇനി ​ജെയിംസ്​​ ബോണ്ട് വേഷത്തിലേക്കി​ല്ലെന്ന്​ ക്രെയ്​ഗ്​ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

2015 അവസാനമാണ് ക്രെയ്​ഗി​​​െൻറ സ്‌പെക്ട്രാ 007 എന്ന അവസാന ചിത്രം പുറത്ത് വന്നത്.  ജെയിംസ്​ ബോണ്ട്​ സീരീസിൽ അഭിനയിക്കുന്നത്​ താൻ ഇഷ്​ടപ്പെടുന്നതായും ക്രെയ്​​ഗ്​​ ചൊവ്വാഴ്​ച രാത്രി ചാനൽ ടോക്​ ഷോയിലൂടെ വ്യക്തമാക്കി. ക്രെയ്​ഗി​​​െൻറ തീരുമാനം ആഹ്​ളാദപൂർവ്വമാണ്​ ആരാധകർ ഏറ്റെടുത്തത്​.
ചിത്രത്തിൽ അഭിനയിക്കാമെന്നത്​ അണിയറ പ്രവർത്തകരുമായി ചർച്ച ​െചയ്യും. തനിക്കൊരു ഇടവേള വേണമായിരുന്നുവെന്നും ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

49 കാരനായ ഡാനിയേൽ ക്രെ​യ്​ഗ്​ ജെയിംസ്​ ബോണ്ട്​ ചിത്രത്തിലേക്കില്ലെന്നത്​ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കിയിരുന്നു.

 

Tags:    
News Summary - Daniel Craig confirms he'll play James Bond again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.